ഏഴിലോട്: കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ വെങ്കല ശിൽപിയും വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രം കാരണവരുമായ തെക്കേവീട്ടിൽ വലിയമ്പു കാരണവർ (96) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രവീന്ദ്രൻ, ബാലകൃഷ്ണൻ, രമേശൻ, കമലാക്ഷൻ, ശൈലജ. മരുമക്കൾ: പ്രമീള (കോറോം), ശ്യാമള (ഏഴിലോട്), ഗിരിജ (പടോളി), സവിത (ശ്രീകണ്ഠാപുരം), ബാലകൃഷ്ണൻ (കുട്ടാവ്). മൃതദേഹം ബുധനാഴ്ച രാവിലെ 8.30 മുതൽ കുഞ്ഞിമംഗലം കുതിരുമ്മലിൽ പൊതുദർശനത്തിന് ശേഷം 9.30 ന് മൂശാരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.