പയ്യന്നൂർ: മഹാദേവ ഗ്രാമത്തിലെ പരേതരായ പാന ഉത്തമന്തിൽ കുഞ്ഞമ്പു പൊതുവാളുടെയും തെക്കേ അത്തായി ലക്ഷ്മിയമ്മയുടെയും മകൾ അത്തായി നാരായണി അമ്മ (87) നിര്യാതയായി. ഭർത്താവ്: റിട്ട. ഹിന്ദി അധ്യാപകൻ പരേതനായ യു. കൃഷ്ണൻ മാസ്റ്റർ. മക്കൾ: ശോഭന (ഷിമോഗ), വിനയകുമാർ (റിട്ട. സീനിയർ ഓഫിസർ ഫെഡറൽ ബാങ്ക്), രഞ്ജിത്ത് (നൃത്താധ്യാപകൻ), സുരേഷ് പൊതുവാൾ (ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്), ദിൻകർ (സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ), പരേതയായ ജയഗീത (അധ്യാപിക കുണ്ടയംകൊവ്വൽ യു.പി സ്കൂൾ). മരുമക്കൾ: വി.ആർ. പത്മനാഭൻ (റിട്ട. പ്രഫസർ സഹ്യാദ്രി സയൻസ് കോളജ് ഷിമോഗ), വി. സന്ധ്യ, എ. നാരായണൻ (റിട്ട. പ്രിൻസിപ്പൽ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), വി.പി. ഉമാദേവി, രമണി (നഴ്സിങ് സൂപ്രണ്ട് പയ്യന്നൂർ താലൂക്ക് ആശുപത്രി). സഹോദരങ്ങൾ: അത്തായി രാഘവപ്പൊതുവാൾ, അത്തായി പത്മനാഭപ്പൊതുവാൾ, പരേതനായ അത്തായി നാരായണപ്പൊതുവാൾ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഗ്രാമം സ്മൃതിയിൽ.