മാവൂർ: പനങ്ങോട് താമസിക്കുന്ന വാഴക്കാട് പുളിക്കൽവീട്ടിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (58) നിര്യാതനായി. മാവൂർ പാറമ്മൽ മഹ്ളറയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ആമിനകുട്ടി. മക്കൾ: മുഹമ്മദ് അനീസ്, മുഹമ്മദ് നബീൽ, മുഹമ്മദ് അഫീഫ്, ഫാത്തിമ ഹിബ. സഹോദരങ്ങൾ: അബ്ദുൽ നാസർ, അബ്ദുൽ മജീദ് (ജി.എച്ച്.എസ്.എസ് വാഴക്കാട് അധ്യാപകൻ), പരേതനായ അബ്ദുൽ സലാം.