കോഴിക്കോട്: തളിയിലെ വെട്ടത്ത് ഭവനത്തിൽ പരേതരായ തലക്കൊടി മഠത്തിൽ കുട്ടൻ നെടുങ്ങാടിയുടെയും മുള്ളത്ത് ദേവകി (മാളു) കോവിലമ്മയുടെയും മകളും പരേതനായ പി.സി. ചെറിയേട്ടൻ രാജയുടെ ഭാര്യയുമായ ഗംഗ സി. രാജ (85) നിര്യാതയായി. മക്കൾ: ഉഷ വേണുഗോപാൽ (ഹൈദരാബാദ്), എം. രവി (ആര്യ വൈദ്യശാല, കോട്ടക്കൽ), ഇന്ദു ബാലകൃഷ്ണൻ (കോഴിക്കോട്). മരുമക്കൾ: വേണുഗോപാൽ (സിയറ്റ് ടയേഴ്സ് ഹൈദരാബാദ്), ബിന്ദു രവി (ഫെഡറൽ ബാങ്ക് കോഴിക്കോട്), ടി.എം. ബാലകൃഷ്ണൻ ഏറാടി (പ്രസി. സാമന്ത സമാജം കേന്ദ്ര കമ്മിറ്റി). സഹോദരങ്ങൾ: പരേതനായ എം. കൃഷ്ണദാസ് വെള്ളോടി, എം. ജയചന്ദ്രൻ വെള്ളോടി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 6.30ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.