കപ്പൂര്: സലാല കെ.എം.സി.സി സ്ഥാപക സെക്രട്ടറിയും മുസ്ലിം ലീഗ് പഴയകാല പ്രചാരണപ്രവർത്തനത്തിൽ സജീവമായിരുന്ന സി.വി. അബൂബക്കർ കപ്പൂർ (87) നിര്യാതനായി. പാലക്കാട് ജില്ലയിലെ ഇ.എസ്.എം. ഹനീഫ ഹാജി, പി.വി.എസ്. മുസ്തഫ പൂക്കോയ തങ്ങൾ, വി.പി.സി തങ്ങൾ, മാനംകണ്ടത്ത് അബ്ദുൽ ഹയ്യ് ഹാജി തുടങ്ങി പൂർവകാല നേതാക്കളോടൊപ്പം ചേർന്ന് പൊന്നാനി, തൃത്താല മേഖലകളിൽ മുസ്ലിം ലീഗിന് കരുത്ത് നൽകി. കുമരനെല്ലൂരിൽ ഇസ്ലാഹിയ യതീംഖാന സ്ഥാപിക്കുന്നതിൽ പങ്കാളിത്തം വഹിച്ചു.
കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, തൃത്താല ഫർക്ക ലീഗ് സെക്രട്ടറി, പൊന്നാനി, ഒറ്റപ്പാലം താലൂക്ക് മുസ്ലിം ലീഗ് കമ്മിറ്റി അംഗം, ഇസ്ലാഹിയ യതീംഖാന വൈസ് പ്രസിഡന്റ്, തൃത്താല ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ മെംബർ തുടങ്ങി മത-സാമൂഹിക മേഖലകളിൽ സജീവമായിരുന്നു.
ഭാര്യ: നഫീസ. മക്കൾ: ഷമീമ, ഹബീബ, ബശീറ, ബുശ്റ, മുന (അധ്യാപിക ജി.എച്ച്.എസ്.എസ് ആനക്കര), ഷജീറ, ഇസ്മായിൽ, ഇക്ബാൽ (ഇരുവരും ബഹ്റൈൻ), ഇജാസ് (അബൂദബി), അബ്ദുൽ വഹാബ്. മരുമക്കൾ: അബ്ദുറഹ്മാൻ (ആനക്കര), കുഞ്ഞിമുഹമ്മദ് (കൂടല്ലൂർ), അബ്ദുൽ റസാഖ് (പട്ടിത്തറ), അഷ്റഫ് (കപ്പൂർ), അജീൻ അഹമ്മദ് (ആലുവ), ഷമീം, സൗദ, സുറുമി.