മാത്തൂർ: വിഷം കഴിച്ച് ചികിത്സയിലിരിക്കെ ചുമട്ടുതൊഴിലാളി മരിച്ചു. മാത്തൂർ പല്ലഞ്ചാത്തനൂർ മന്ദം തെക്കേത്തറ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ ശിവനാണ് (36) മരിച്ചത്.
സി.ഐ.ടി.യു കുഴൽമന്ദം ഡിവിഷൻ മാത്തൂർ അമ്പാട് യൂനിറ്റ് അംഗമാണ്. തിങ്കളാഴ്ച രാത്രിയാണ് വീട്ടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടത്. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. മാതാവ്: തങ്കമണി.
സഹോദരങ്ങൾ: കന്തസ്വാമി, സിന്ധു, ജ്യോതി, അംബിക.