പാലക്കാട്: നിയന്ത്രണംവിട്ട ഇരുചക്രവാഹനം ബസിനടിയിലേക്കു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പടിഞ്ഞാറെ യാക്കര തോട്ടത്തില്‍ വീട്ടില്‍ രാമചന്ദ്രന്റെ ഭാര്യ എ. സംഗീതയാണ് (38) മരിച്ചത്. ബുധനാഴ്ച രാവിലെ 9.15ഓടെ യാക്കരമുക്കിലായിരുന്നു അപകടം.
കടുന്തുരുത്തിയിലെ വീട്ടില്‍നിന്ന് നഗരത്തിലെ ബേക്കറിയിലേക്ക് ജോലിക്കു വരുന്നതിനിടെയാണ് അപകടം.
ജങ്ഷനിലെ ഡിവൈഡറില്‍ സംഗീതയുടെ ഇരുചക്രവാഹനത്തിന്റെ ഗ്ലാസ് തട്ടുകയും നിയന്ത്രണംവിട്ട് സമീപത്ത് ആളെ കയറ്റാൻ നിര്‍ത്തിയ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. യുവതി വീണത് ശ്രദ്ധയിൽപെടാതെ യാത്രക്കാരെ കയറ്റി ബസ് മുന്നോട്ടെടുത്തു. വണ്ടിത്താവളത്തുനിന്ന് പാലക്കാട്ടേക്കു പോവുകയായിരുന്നു ബസ്.
ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ സംസ്കരിച്ചു.
ഭര്‍ത്താവ് രാമചന്ദ്രന് യാക്കരയിലെ സി.ഐ.ടി.യു ലോഡിങ് തൊഴിലാളിയാണ്. മക്കള്‍: സരീഷ്മ, സരീഷ്.