പഴയ ലക്കിടി: ഗ്രന്ഥകാരനും സമർപ്പണം മാസിക പത്രാധിപരുമായിരുന്ന അസീസ് കാക്കത്തറ (75) നിര്യാതനായി. പൊന്നാനി തൃക്കാവ് സ്വദേശിയായിരുന്നു. ദീർഘകാലം മാതൃഭൂമി, ചന്ദ്രിക, എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളുടെ പൊന്നാനി ലേഖകനായിരുന്നു. പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. റിട്ട. അധ്യാപികയും ലക്കിടി പേരൂർ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുഹറ വന്നേരിയാണ് ഭാര്യ. മക്കൾ: നസീറ, ഹമീദ, ഫസൽ. മരുമക്കൾ: ഷഹനാസ്, അഷറഫ്, ഫബീല.