മങ്കട: ചന്ദ്രിക ദിനപത്രം ചീഫ് എഡിറ്ററും മുസ്ലിംലീഗ് നേതാവും കെ.എൻ.എം സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതനായ പ്രഫസർ മങ്കട ടി. അബ്ദുൽ അസീസ് മൗലവിയുടെ ഭാര്യ ഫാത്തിമ സുഹ്റ പൂക്കോട്ടൂർ (83) നിര്യാതയായി. മക്കൾ: ലൈല, ഫാത്തിമ സീനത്ത്, മുസ്തഫ കമാൽ (എം.ഇ.എസ് മലപ്പുറം ജില്ല ജോ. സെക്രട്ടറി, എം.ഇ.എസ് എച്ച്.എസ്.എസ് മമ്പാട് മാനേജ്മെന്റ് സെക്ര), ജമാൽ മുഹ്യിദ്ദീൻ (ബിസിനസ്), ആയിശാബി, ബുഷ്റ, മഹ്ബൂബ് റഹ്മാൻ (കോൺട്രാക്ടർ). മരുമക്കൾ: അബൂബക്കർ എലിക്കോട്ടിൽ (റിട്ട. ലൈബ്രേറിയൻ, കാലിക്കറ്റ് സർവകലാശാല), ഹസൻ ചോലയ്ക്കൽ (റിട്ട. ബി.എസ്.എൻ.എൽ), മുഹമ്മദ് കുട്ടി കൊണ്ടോട്ടി, മുഹമ്മദ് ഉസ്മാൻ പരുത്തിക്കുന്നൻ, റംല ടീച്ചർ (റിട്ട), ഷറഫുന്നിസ. കെ പയ്യനാട്, റജീന കളത്തിങ്ങൽ. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് മങ്കട മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഡോ. ഹുസൈൻ മടവൂർ അനുശോചനമറിയിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. ഫസൽ ഗഫൂർ, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ വീട്ടിലെത്തിയിരുന്നു.