വളാഞ്ചേരി: എടയൂർ സരസ്വതി വിലാസം എ.എൽ.പി സ്കൂൾ മാനേജർ മണ്ണേത്ത് കുഞ്ഞാച്ചു ടീച്ചർ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി.കെ എടയൂർ (റിട്ട. പ്രധാനാധ്യാപകൻ, എടയൂർ സരസ്വതി വിലാസം എ.എൽ.പി സ്കൂൾ). മക്കൾ: ജസീന (അധ്യാപിക, പി.എ.എൻ.എം.എസ് എ.യു.പി എസ് പച്ചാട്ടിരി), സംസീന (അധ്യാപിക, കെ.വി.യു.പി.എസ് വടക്കുംപുറം), സൻജീദ് (പ്രധാനാധ്യാപകൻ, എസ്.വി.എ.എൽ.പി.എസ് എടയൂർ). മരുമക്കൾ: മുഹമ്മദ് മുസ്തഫ കടവത്ത് തിരൂർ ( ജന. സെക്ര ദുബൈ കെ.എം.സി.സി), ഡോ. ഷാനവാസ് കൈപ്പുറം (മാസ്റ്റർ ട്രെയിനർ കൈറ്റ്), ഫസ്ല (പട്ടാമ്പി).