കാഞ്ഞങ്ങാട്: ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി (89) നിര്യാതനായി. അതിഞ്ഞാലിലെ കൂളിക്കാട് സെറാമിക് ഹൗസ് ഉടമയായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്തുണ്ട്. ഭാര്യ: ചേരക്കാടത്ത് കുഞ്ഞലീമ. മക്കൾ: ആമിന, ശമീമ, ഹബീബ്, സൈമുജ. മരുമക്കൾ: എ. ഹമീദ് ഹാജി (മുസ്ലിം ലീഗ് നേതാവ്), മുഹമ്മദലി ചെറുവത്തൂർ, സാജിദ സെന്റർ ചിത്താരി, മുജീബ് തളങ്കര. സഹോദരങ്ങൾ: അബ്ദുൽ ഖാദർ പ്രസ്റ്റീജ്, അഹ്മദ് കൂളിക്കാട് ഹാർഡ് വെയർ, ഇബ്രാഹിം കൂളിക്കാട് ട്രേഡ് ലിങ്ക്, സൈനുദ്ദീൻ കൂളിക്കാട് എന്റർപ്രൈസസ്, ഖദീജ, ഫാത്തിമ അലീമ, പരേതരായ ആയിശ, മറിയം, അബ്ബാസ്.