ചിറക്കൽ: പുഴാതി പട്ടേൽ റോഡിലെ കൊല്ലറേത്ത് കാർത്ത്യായനിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ആനോത്ത് കരുണാകരൻ നമ്പ്യാർ. മക്കൾ: രാജേഷ് കൊല്ലറേത്ത് (മാധ്യമപ്രവർത്തകൻ), ശ്രീജ, മിനി, ബാബുരാജ് കൊല്ലറേത്ത് (സിഗ്നൽ കേബിൾ വിഷൻ). മരുമക്കൾ: സുജലവി (വർക്കർ, ഉളിക്കൽ പുറവയൽ അംഗൻവാടി), കെ.ഇ. വേണുഗോപാലൻ (കിഴക്കെ കതിരൂർ), എൻ. ശശീന്ദ്രൻ (പെരിങ്ങോട്ടു കുറിശ്ശി, പാലക്കാട്). സഹോദരങ്ങൾ: അംബുജാക്ഷിയമ്മ (പാപ്പിനിശേരി വെസ്റ്റ്), രുഗ്മിണിയമ്മ (എളമ്പച്ചി), കെ. നാരായണൻ നമ്പ്യാർ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), പത്മജ ശശിധരൻ (കല്യാശ്ശേരി), പത്മനാഭൻ, പരേതരായ മീനാക്ഷിയമ്മ, ബാലകൃഷ്ണൻ നമ്പ്യാർ (തളിപ്പറമ്പ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.