മൂന്നിയൂർ: മുട്ടിച്ചിറയിലെ പൗരപ്രമുഖനും മത, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കണ്ണിപറമ്പിൽ അബ്ദുറഹ്മാൻകുട്ടി ഹാജി (85) നിര്യാതനായി.
മുസ്ലിം ലീഗ് എട്ടാം വാർഡ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടുകാലം മുംബൈയിൽ ഇളനീർ വ്യാപാരിയും കോഴിക്കോട്ടെ പ്രമുഖ സ്റ്റേഷനറി കച്ചവടക്കാരനുമായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് റഫീക്ക് (എം.ആർ മാർക്കറ്റിങ്, വലിയപറമ്പ്), സക്കറിയ, യഹിയ, സുമയ്യ. മരുമക്കൾ: അബ്ദുൽ അസീസ് ഉള്ളണം, ഫൗസിയ മമ്പുറം, സഫീറ പാറക്കടവ്, ഫസലി ആനങ്ങാടി.