ബിലാത്തിക്കുളം: പരേതനായ നടുവിൽകണ്ടി രാഘവൻ നായരുടെ മകൻ എൻ.കെ. രമേശ് (52, ദേവൻ നടക്കൽ താഴം) നിര്യാതനായി. മലബാർ ദേവസ്വം ബോർഡ് ജീവനക്കാരനാണ് (ബിലാത്തിക്കുളം ശിവക്ഷേത്രം), സി.പി.എം ബിലാത്തിക്കുളം നോർത്ത് ബ്രാഞ്ച് അംഗം, ബിലാത്തിക്കുളം കർഷകസംഘം മേഖല കമ്മിറ്റി അംഗം. മാതാവ്: മീനാക്ഷി അമ്മ. ഭാര്യ: മീജ (സി.പി.എം ബിലാത്തിക്കുളം ലോക്കൽ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ കോഴിക്കോട് നോർത്ത് ബ്ലോക്ക് കമ്മിറ്റി അംഗം, കാലിക്കറ്റ് നോർത്ത് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, നിക്കോയ് ഹോണ്ട കാലിക്കറ്റ് ജീവനക്കാരി). മക്കൾ: ദേവനന്ദ, സൂര്യദേവ്. സഹോദരങ്ങൾ: രജിത, ബിന്ദു.