വടകര: ചോറോട് ഈസ്റ്റ് മണിയാറത്ത് മുക്കിനുസമീപം എടയത്ത് മീത്തൽ മാധവി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സുരേന്ദ്രൻ, ശശി, ലീന (വൈക്കിലശ്ശേരി), ഗീത (മണിയൂർ), റീന (കൈനാട്ടി), റീജ (കോട്ടക്കടവ്). മരുമക്കൾ: രാമചന്ദ്രൻ കൊല്ലിയോടി (ആർ. ജെ.ഡി ചോറോട് പഞ്ചായത്ത് കമ്മിറ്റി അംഗം), രാജൻ, പ്രേമൻ, വനജ, ജനിഷ, പരേതനായ രമേശൻ. സഹോദരങ്ങൾ: ജാനു, നാരായണൻ, ലീല, സരോജിനി.