തൃശൂര്‍: കേരള കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ചുവന്നമണ്ണ് പായപ്പൻ വീട്ടിൽ ജോർജ് (68) നിര്യാതനായി.
കേരള കോണ്‍ഗ്രസ് വിദ്യാർഥി വിഭാഗമായ കെ.എസ്.സിയിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ജോർജ് കേരള യൂത്ത് ഫ്രണ്ട് ജില്ല ജനറല്‍ സെക്രട്ടറി, കെ.ടി.യു.സി ജില്ല പ്രസിഡന്റ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം, സ്ഥിരം സമിതി അധ്യക്ഷൻ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡെയ്സി ജോര്‍ജ് (പാണഞ്ചേരി മുന്‍ ഗ്രാമപഞ്ചായത്ത് അംഗം). മക്കള്‍: സ്റ്റെഫി, സ്റ്റേനി (ന്യൂസിലന്‍ഡ്). മരുമക്കള്‍: ജിന്‍സ് പനച്ചിയില്‍ (സൗദി), ജിഫിന് കൊള്ളന്നൂര്‍ (ന്യൂസിലന്‍ഡ്).
സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചുവന്നമണ്ണ് നിർമലഗിരി സെന്റ് ജോസഫ്സ് ദേവാലയത്തില്‍. കേരള കോണ്‍ഗ്രസ് ആദ്യകാല നേതാവ് ജോര്‍ജ് പായപ്പന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.