അരിമ്പൂർ: എറവ് ടി.എഫ്.എം സ്കൂളിനു സമീപം ചൂരക്കോട്ട് വിജയരാഘവൻ (സി.സി.വി. രാഘവൻ-74) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. അസി. എൻജിനീയറായിരുന്നു. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുൻ അംഗവും നാടകനടനും ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു.
കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി, വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) മുൻ പ്രസിഡന്റ്, എറവ് കരുണ വയോജന ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അംബിക.
മക്കൾ: വിദ്യ (ക്ലർക്ക്, ടി.ഡി.ഡി.ഡബ്ല്യു.യു കോഓപറേറ്റിവ് സൊസൈറ്റി, പാട്ടുരായ്ക്കൽ), വിനിത (ക്ലർക്ക്, സഹകരണ ബാങ്ക്, പുത്തൂർ), വിജിത (ഓവർസിയർ, ഇറിഗേഷൻ വകുപ്പ്, പീച്ചി), വൈശാഖ് (പ്രോജക്ട് മാനേജർ, ഗ്ലോബോ സോഫ്റ്റ്സ്, എറണാകുളം).
മരുമക്കൾ: ഷാജൻ (ബിസിനസ്), വിനോദ് (ദുബൈ), ശ്രീവിലാസ് (ഹെൽത്ത് ഇൻസ്പെക്ടർ, ഷൊർണൂർ നഗരസഭ), ജിനിത (എച്ച്.ആർ, എൻ.ജി.ഒ സൊസൈറ്റി, എറണാകുളം). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വടൂക്കര ശ്മശാനത്തിൽ.