കൊടുങ്ങല്ലൂർ: മേത്തല കുന്നംകുളം സലഫി മസ്ജിദിനു സമീപം താമസിക്കുന്ന അയ്യാരിൽ കളപ്പുരക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നസി (68) നിര്യാതയായി.
എറണാകുളം പടിയത്ത് പരേതരായ കൊച്ചുമുഹമ്മദ്-ഹലീമ ദമ്പതികളുടെ മകളാണ്. മക്കൾ: മിലാദ്, മിഷാദ് (ഇരുവരും ഗൾഫ്). മരുമക്കൾ: ഹസ്ന, ജസീല. സഹോദരങ്ങൾ: നാസർ, നൂർജഹാൻ, ഐഷ, പരേതരായ അഹമ്മദ്, അബ്ദുൽ റഹിമാൻ.