മൊഗ്രാൽ: രണ്ടാഴ്ച മുമ്പ് മരണപ്പെട്ട ചുമട്ടുതൊഴിലാളി കൊപ്പളം ഹൗസിൽ കെ.ടി. കുഞ്ഞഹമ്മദിന്റെ അനുജൻ കെ.ടി. അബ്ദുൽ റഹ്മാൻ എന്ന ദായി (55) നിര്യാതനായി. പഴയകാല പ്രവാസിയും കെ.എം.സി.സി പ്രവർത്തകനുമായിരുന്നു. കൊപ്പളം ദേശീയപാതക്ക് സമീപമാണ് താമസം. ഭാര്യ: ഖദീജ. മക്കൾ: റഷീഖ്, റംഷി. മരുമകൾ: നൂഹ ഉള്ളാൾ. സഹോദരങ്ങൾ: കെ.ടി. മൂസ, കെ.ടി. അബ്ദുൽ ഖാദർ, നഫീസ, പരേതനായ കെ.ടി. കുഞ്ഞഹമ്മദ്.