പാവന്നൂർ മൊട്ട: ഇരുവാപ്പുഴ നമ്പ്രത്തെ കരിയിൽ നാരായണൻ (84) നിര്യാതനായി. 1968 മുതൽ സി.പി.എം പാർട്ടി മെംബറായിരുന്നു. ഭാര്യ: പരേതയായ രോഹിണി. മക്കൾ: സുജാത, സുനിൽകുമാർ (സി.പി.എം കണ്ടക്കൈ എൽ.സി മെംബർ, മയ്യിൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: സുധാകരൻ (ചേലോറ), സ്മിത (വെള്ളുവയൽ). സഹോദരങ്ങൾ: ദേവി കുടിയാൻമല, പരേതരായ കുഞ്ഞിരാമൻ, നാരായണി.