നാദാപുരം: വിലാതപുരം മൊട്ടംതറമൽ കണാരൻ (74) നിര്യാതനായി. ചെക്യാട് സർവിസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: മനോജൻ (കെ.എസ്.ആർ.ടി.സി), എം.ടി. മജീഷ് (കുന്നുമൽ സി.എച്ച്.സി). മരുമക്കൾ: നമിത, ലിജിന (മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: മാണി, പരേതരായ ചാത്തൻ, പൊക്കി, ജാനു.