പാണ്ടിക്കാട്: കൊടശ്ശേരി മരാട്ടപ്പടിയിലെ പട്ടിക്കാടൻ അബ്ദുൽ ഗഫൂർ മാസ്റ്റർ (79) നിര്യാതനായി. ദീർഘകാലം പാണ്ടിക്കാട് ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്നു.
ഭാര്യ: സൈനബ (റിട്ട. അധ്യാപിക, ജി.എം.എൽ.പി.എസ് കൊടശ്ശേരി). മക്കൾ: ഷാനവാസ് (സൂപ്രണ്ട്, സെൻട്രൽ ജി.എസ്.ടി ആൻഡ് കസ്റ്റംസ് കോഴിക്കോട്), ഫരീദ (അധ്യാപിക, ജി.എൽ.പി.എസ് മങ്കട), അനീസ് (അസി. പ്രഫസർ, ഗവ. ലോ കോളജ്, കോഴിക്കോട്).
മരുമക്കൾ: ഫെബി കണ്ണിയൻ (അധ്യാപിക, എ.എം.എൽ.പി.എസ് ഒലിപ്പുഴ), ടി. അബ്ദുൽ സലീം, നജ്ല നർജിസ് (അധ്യാപിക, പി.എച്ച്.എസ്.എസ് പന്തല്ലൂർ).