പത്തിരിപ്പാല: പഴയലെക്കിടി ചെട്ടിയങ്ങാടിയിൽ താമസിക്കുന്ന മുതുമുറ്റത്ത് ഹംസ ഹാജി (75) നിര്യാതനായി. റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ്. പഴയലെക്കിടി ഹിദായത്തുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആസ്യ.
മക്കൾ: സാജിദ, സമീന, ഉസ്മാൻ, സാബിർ. മരുമക്കൾ: അബൂബക്കർ, ഷൗക്കത്ത് അലി, നുസ്രത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് പഴയലെക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.