പാലക്കാട്: കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന് ജില്ല രക്ഷാധികാരി റോബിന്‍സണ്‍ റോഡ് എ.ആര് കോളനി നിർമല്‍ അപ്പാർട്മെന്റ്സില്‍ താമസിക്കുന്ന കാര്യാടത്ത് പനങ്ങാട് വീട്ടില്‍ ജയപ്രകാശ് (ജെ.പി-68) നിര്യാതനായി.
കേരള കളരിപ്പയറ്റ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല പ്രസിഡന്റ്, എൻ.എസ്.എസ് കുന്നത്തൂര്‍മേട് കരയോഗം പ്രസിഡന്റ്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല എക്സിക്യൂട്ടിവ് അംഗം, ദേശീയ കായികവേദി ജില്ല എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: മഹിള കോണ്‍ഗ്രസ് മുന്‍ ജില്ല പ്രസിഡന്റും മുന്‍ നഗരസഭ കൗണ്‍സിലറുമായ രാജേശ്വരി. മക്കള്‍: രമ്യ, രേഷ്മ (പൊതുമരാമത്ത് വകുപ്പ്). മരുമക്കള്‍: ദീപക് (എയര്‍ഫോഴ്സ്), പരേതനായ ദിദിഷ്.