വെള്ളച്ചാൽ: ചക്കരക്കല്ലിലെ എൻജിനീയറിങ് കൺസൽട്ടൻസി ഉടമ ഇരുമ്പൻ മുക്കിലെ പ്രിയം ഹൗസിൽ എൻജിനീയർ രാമനാഥൻ (53) നിര്യാതനായി. ചക്കരക്കല്ല് ടൗൺ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: വി.കെ. കുഞ്ഞിരാമൻ (വിമുക്തഭടൻ). മാതാവ്: സതി. ഭാര്യ: എം. സിന്ധു (ബ്യൂട്ടീഷ്യൻ, ഫ്രഷ് ലുക്ക്, താഴെചൊവ്വ). മക്കൾ: ഹരിപ്രിയ (യു.കെ), നവപ്രിയ (മെഡിക്കൽ വിദ്യാർഥി). സഹോദരങ്ങൾ: രതീശൻ (ഇലക്ട്രീഷ്യൻ), രൂപേഷ് (വിമുക്തത ഭടൻ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പെരളശ്ശേരി കുഴിക്കിലായി വാതകശ്മശാനത്തിൽ.