പാലക്കാട്: ഗവ. വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പലും സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയുമായിരുന്ന താരെക്കാട് വിനായകനഗർ അനുഗ്രഹയിൽ പ്രഫ. കെ.സി. കുഞ്ഞികൃഷ്ണൻ (83) നിര്യാതനായി.
കട്ടപ്പന ഗവ. കോളജ്, മലപ്പുറം ഗവ. കോളജ് എന്നിവിടങ്ങളിലും പ്രിൻസിപ്പലായിരുന്നു. തലശ്ശേരി ബ്രണ്ണൻ കോളജ്, വടകര ഗവ. കോളജ്, ചിറ്റൂർ ഗവ. കോളജ് എന്നിവിടങ്ങളിൽ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു.
ഭാര്യ: റിട്ട. പ്രഫ. ടി.വി. ഗീത പ്രഭ (സംസ്കൃതവിഭാഗം മുൻ മേധാവി, ഗവ. വിക്ടോറിയ കോളജ്, പാലക്കാട്). മക്കൾ: കെ.കെ. ശ്രീകാന്ത് (ഗൂഗ്ൾ, വാഷിങ്ടൺ ഡി.സി), കെ.കെ. ഐശ്വര്യ (ലോക ബാങ്ക്, വാഷിങ്ടൺ ഡി.സി). മരുമക്കൾ: അഡ്വ. മൗഷ്മി ജോഷി, ജയന്ത് കൃഷ്ണൻ. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച.