കാഞ്ഞങ്ങാട്: സ്വർണ പണിക്കാരൻ സ്ഥാപനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി കുശാൽനഗർ കൊവൽ താമസിക്കുന്ന ജയരാജൻ (58) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ടൗണിൽ മഡോണ ഗ്യാസ് ഏജൻസിക്ക് സമീപത്തെ സ്വന്തം സ്ഥാപനത്തിൽ ജോലിക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: റോസ്ന. മക്കൾ: ഇന്ദുജ, ശിവസംഗരി, പരേതയായ രഞ്ജിത. മരുമകൻ: സൂരജ്. സഹോദരങ്ങൾ: സുമന, ജയപ്രകാശ്.