നീലേശ്വരം: ചായ്യോത്ത് ഗവ. ഹൈസ്കൂളിലെ റിട്ട. പ്രധാനാധ്യാപകൻ ചിറ്റാരിക്കല്‍ നല്ലോംപുഴയിലെ മുണ്ടക്കല്‍ എം.എ. ഡൊമിനിക് (66) നിര്യാതനായി. കമ്പല്ലൂര്‍, അട്ടേങ്ങാനം സ്കൂളുകളില്‍ അധ്യാപകനായും ഇടുക്കിയില്‍ ഹെഡ്മാസ്റ്റര് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: തെയ്യാമ്മ (മേരി- മുന്‍ അധ്യാപിക, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്). മക്കള്‍: നിത (സോഫ്റ്റ് വെയര്‍ എൻജിനീയര്‍, ബംഗളൂരു), നിഥിന് (സോഫ്റ്റ് വെയര്‍ എൻജിനീയര്‍, എറണാകുളം). മരുമക്കള്‍: റോബിന് ചെമ്പരത്തി ചെറുപുഴ (സോഫ്റ്റ് വെയര്‍ എൻജിനീയര്‍ ബംഗളൂരു), ഡോ. ടീന (ദന്ത ഡോക്ടര്‍, എറണാകുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് കണ്ണിവയല്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.