പെരിങ്ങത്തൂർ: കരിയാട് പടന്നക്കര എടവന തൊടുവയിൽ അബ്ദുൽ ലത്തീഫ് (68) നിര്യാതനായി. മടപ്പള്ളി-നാദാപുരം റോഡ് പരേതനായ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകനാണ്. പടന്നക്കരയിലെ മത-സാമൂഹിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു. കരിയാട് പടന്നക്കര ട്രൂത്ത് വേ ട്രസ്റ്റ് അംഗം, പടന്നക്കര എസ്.വൈ.എസ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പാത്തൂട്ടി. മക്കൾ: ശരീഫ, ത്വയ്യിബ്, ബൽക്കീസ്. മരുമക്കൾ: ഫിറോസ് (പയ്യോളി), മജീദ് (ഭൂമിവാതുക്കൽ), ആയിഷ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അബൂബക്കർ സിദ്ദീഖ്, അബ്ദുൽ അസീസ്, അബ്ദുൽ നാസർ, അബ്ദുൽ മജീദ്, അബ്ദുൽ ബഷീർ, മുഹമ്മദ് യൂനുസ്.