കൂടാളി: വ്യാപാരിയായ സി.എച്ച്. അബ്ദുറഹ്മാൻ (73) നിര്യാതനായി. കൂടാളി മുസ് ലിം ജമാഅത്ത് കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യ: മിശീന്റെവിട ആയിഷ. മക്കൾ: മിശീന്റവിട ഷറഫുദ്ദീൻ, മുജീബ്, സജീർ, ഫൈസൽ, റൗള, മുംതാസ്, ഷഫീന. മരുമക്കൾ: റഫീഖ്, നിസാർ (ഇരുവരും മട്ടന്നൂർ), നാസര്‍ (കൂടാളി), ജുബൈരിയത്ത് (വട്ടപ്പൊയിൽ), സഫീറ, റുക്സാന (ഇരുവരും ചക്കരക്കൽ), റുക്സാന (മുണ്ടേരി). സഹോദരങ്ങൾ: പരേതരായ സി.എച്ച്. കുഞ്ഞുമുഹമ്മദ്, സി.എച്ച്. കുഞ്ഞാലി, സി.എച്ച്. മൊയ്തു (കുടിക്കിമൊട്ട), ഫാത്തിമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് കൂടാളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.