വെസ്റ്റ്ഹിൽ: പ്രോഗ്രസിവ് എസ്.സി, എസ്.ടിയുടെ സംസ്ഥാന പ്രസിഡന്റും ജനതാദൾ പ്രവർത്തകനുമായ പണിക്കർതൊടി നിത്യശ്രീയിൽ സി.പി. ഇമ്പിച്ചൻ (സി.പി.ഐ പൂനൂർ -82) നിര്യാതനായി. എഫ്.സി.ഐ കോർപറേഷൻ മുൻ ജീവനക്കാരനാണ്. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും ഹരിജൻ സമാജം സംസ്ഥാന പ്രസിഡന്റുമായ കെ.എം. രാമന്റെ ശിഷ്യനാണ്. ‘സൗഹൃദം’ സാസ്കാരിക മാസികയുടെ ചീഫ് എഡിറ്ററാണ്. ഭാര്യ: കമല (റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: സന്തോഷ് (കെ.എസ്.ഇ.ബി), ശ്രീകല, സാഗർ. മരുമക്കൾ: വേലായുധൻ, കെ.പി. പ്രിയ, സി. പ്രിയങ്ക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.