തിരൂർക്കാട്: വഴിപ്പാറയിലെ കടലായി കുട്ടിഹസൻ (95) നിര്യാതനായി. നീലഗിരി ഹാരിസൺസ് മലയാളം പ്ലാന്റേഷൻ സൂപ്പർവൈസറായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മറിയ.
മക്കൾ: ബാവഹാജി, സൈദാലി എന്ന കുഞ്ഞുട്ടി, ബഷീർ എന്ന മുത്തു, സൈഫുന്നീസ, സീനത്ത്. മരുമക്കൾ: സിഫാനത്ത് നീലഗിരി, ആയിഷ കടുങ്ങപുരം, സലീന കോലക്കണ്ണി, ലത്തീഫ് വഴിപ്പാറ, അഷ്റഫ് കാളിപ്പാടൻ.