ഇരിങ്ങാലക്കുട: കളരിപ്പയറ്റ്, യോഗ പരിശീലകൻ ഇരിങ്ങാലക്കുട ചുങ്കം അന്നനാട്ടുകാരൻ ഈച്ചരനാചാരിയുടെ മകൻ മുരുകൻ ഗുരുക്കൾ (72) നിര്യാതനായി. ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മഹാത്മാ കലാക്ഷേത്ര കളരിസംഘം എന്നപേരിൽ കളരിപ്പയറ്റ് പരിശീലനകേന്ദ്രം നടത്തിവരുകയായിരുന്നു.
വർഷങ്ങളായി മഹാത്മാ കലാക്ഷേത്ര ചാലക്കുടി പെരുന്നാളിന് കളരിപ്പയറ്റ് പ്രദർശനവും അമ്പെഴുന്നള്ളിപ്പും നടത്താറുണ്ട്. ഈ വർഷം കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കളരി പ്രദർശനം നടത്തിയിരുന്നു. ഫോക് ലോർ അക്കാദമി അവാർഡ് നേടി.
കേരള പൊലീസിൽ ഇൻസ്പെക്ടറായി വിരമിച്ചശേഷം മുഴുവൻ സമയ കളരി പരിശീലകനായി പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: പത്മം. മക്കൾ: ഓമൽ ശങ്കർ, മീനാക്ഷി.