കൂറ്റനാട്: ഗുരുവായൂർ ക്ഷേത്രം ഓതിക്കൻ പഴയത്തുമന നാരായണൻ നമ്പൂതിരി (78) നിര്യാതനായി. മുംബൈ മാട്ടുംഗ കൊച്ചു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മേൽശാന്തിയായി 25 വർഷത്തോളം സേവനമനുഷ്ഠിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ 2020 വരെ ഓതിക്ക പ്രവൃത്തി ചെയ്തുപോന്നിരുന്നു. ഭാര്യ: ദേവി അന്തർജനം. മക്കൾ: ശ്രീദേവി, സുജ. മരുമക്കൾ: മാധവൻ, മുരളീധരൻ. സഹോദരങ്ങൾ: ശ്രീദേവി, പരമേശ്വരൻ, ഉഷ, പരേതയായ സാവിത്രി.