മതിലകം: കൂളിമുട്ടം നെടുംപറമ്പ് തേപറമ്പിൽ ഹസന്നുണ്ണിയുടെ മകൻ സുലൈമാൻ ഹാജി (68) നിര്യാതനായി. നെടുംപറമ്പ് പ്രദേശത്തെ ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ അംഗവും ദീർഘകാലം യൂനിറ്റ് നാസിമുമായിരുന്നു.
സംഗമം അയൽക്കൂട്ടത്തിന്റെ രക്ഷാധികാരിയാണ്. സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: സുലേഖ. മക്കൾ: സൽമ, സുഹൈൽ, സാലിഹ് (ഇരുവരും ദുബൈ). മരുമക്കൾ: മുഹമ്മദ് അലി (ചിഞ്ചു), ഹസീബ, നിമിത.