നടുവനാട്: കാളാന്തോട് കുന്നുംപുറത്ത് വീട്ടിൽ പനോളി ആണ്ടി (70) നിര്യാതനായി. 1979 മുതൽ സി.പി.എം അംഗം, സി.പി.എം കാളാന്തോട് ബ്രാഞ്ച് സെക്രട്ടറി, എ.കെ.ജി സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ്, കെ.എസ്.കെ.ടി.യു ചാവശ്ശേരി വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മാധവി (സി.പി.എം കാളാന്തോട് ബ്രാഞ്ച് അംഗം). മക്കൾ: വി. ഗിരീശൻ (സി.പി.എം കാളാന്തോട് ബ്രാഞ്ച് അംഗം), ഗായത്രി, പ്രമീള, സുനീഷ്. മരുമക്കൾ: സജിന (സി.പി.എം കാളാന്തോട് ബ്രാഞ്ച് അംഗം), രാജേഷ് (വിളക്കോട്), ഷൈനി (തില്ലങ്കേരി), സുജിത്ത് (പുന്നാട്).