കൽപറ്റ: പറമ്പത്ത് ട്രാവൽസ് ഉടമ പറമ്പത്ത് രാജൻബാബു (63) നിര്യാതനായി. പിതാവ്: കൽപറ്റയിലെ ആദ്യകാല വ്യാപാരി പരേതനായ അനന്തൻ. ഭാര്യ: ജയ (ലിയോ ആശുപത്രി, കൽപറ്റ). മക്കൾ: രോഹിത് (കോഴിക്കോട്), റിത്വിക്ക്. മരുമകൾ: മേഘ്ന. സഹോദരങ്ങൾ: ഗീത (ബംഗളൂരു), രമേശൻ (കൽപറ്റ), പരേതരായ സുരേന്ദ്രൻ, സുമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കൽപറ്റ ഗൂഡലായിയിലെ വീട്ടുവളപ്പിൽ.