പാനൂർ: പാലത്തായി പരേതനായ കുഞ്ഞിപ്പറമ്പത്ത് കൃഷ്ണന്റെ ഭാര്യ ചീരുട്ടി (84) നിര്യാതയായി. മക്കൾ: കെ.പി. പത്മാവതി (റിട്ട. അധ്യാപിക കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ), കെ.പി. ശശി (ബംഗളൂരു), കെ.പി. സുരേഷ് (മൈസൂരു). മരുമക്കൾ: കെ.കെ. ശങ്കരൻ (റിട്ട. അധ്യാപകൻ പുളിയനമ്പ്രം മുസ് ലിം യു.പി സ്കൂൾ), പി.കെ. ജീഷ്മ (റൂറൽ ബാങ്ക് പാനൂർ), കെ.കെ. ശ്രീന (അണിയാരം). സഹോദരങ്ങൾ: നാണു പള്ളിയേത്ത്, നാണി വലിയ കാട്ടിൽ, ദേവി (റിട്ട. അധ്യാപിക ശ്രീരാമ ഗുരുകുലം എൽ.പി കടവത്തൂർ), പരേതരായ കുഞ്ഞി കണ്ണൻ, ഗോപാലൻ.