കണ്ണൂർ: പയ്യാമ്പലം മുള്ളങ്കണ്ടി പാലത്തിനു സമീപം സനം വീട്ടിൽ വി.പി. അബ്ദുൽ സലാം (68) നിര്യാതനായി. കമ്പസാർ തഅലീമുദ്ദീൻ മദ്റസ പ്രസിഡന്റാണ്. പടന്നപ്പാലം സബീലുൽ റഷാദ് മസ്ജിദ് മുൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: എച്ച്.കെ. സമീറ. മകൾ: ആയിഷ സനം. മരുമകൻ: എം.സി. ഷജീർ സത്താർ (ബഹ്റൈൻ). സഹോദരങ്ങൾ: അബ്ദുൽ സത്താർ, ഖൈറുന്നിസ, ബൽകീസ്, പരേതരായ മഹമൂദ്, അബ്ദുൽ കാദർ, മജീദ്.