ബാലുശ്ശേരി: ഗാനരചയിതാവ് പനങ്ങാട് നോർത്ത് സുമഗിരിയിൽ പ്രകാശ് മാരാര്‍ (54) നിര്യാതനായി. കോട്ടയം ചെങ്ങന്നൂരില്‍ സിനിമാസെറ്റില്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ പുലർച്ചയോടെ മരിച്ചു. ഒഡിഷ, വേഗം, ചെമ്പട, വീണ്ടും കണ്ണൂർ, അയാൾ ഞാനല്ല, നെല്ലിക്ക, കനൽ, തുടങ്ങിയ സിനിമകളിലും നാടകങ്ങളിലും ആല്‍ബങ്ങളിലും പാട്ടുകളെഴുതിയിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ വീണ്ടും കണ്ണൂർ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: സോണി (വടകര). മക്കൾ: ഹീര (സി.പി.എം പനങ്ങാട് നോർത്ത് ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ പനങ്ങാട് മേഖല കമ്മിറ്റി അംഗം), ഹൃദ്യ (കേരള ബാങ്ക്, കൊടുവള്ളി). മരുമകൻ: അർജുൻ (നരിക്കുനി).