കാഞ്ഞിരോട്: ചക്കരക്കല്ല് കൂടാളി റോഡിൽ അപ്പക്കടവിൽ മണിയൻകണ്ടിയിൽ താമസിക്കുന്ന ഇസ്മായിൽ (66) നിര്യാതനായി. ചക്കരക്കല്ല് കോയ്യോട് സ്വദേശിയാണ്. ദീർഘകാലം സൗദിയിലും ശേഷം ബംഗളൂരു മലബാർ മുസ്ലിം അസോസിയേഷനിൽ റിസീവർ ആയും ജോലി ചെയ്തിരുന്നു. ഭാര്യ: സുലൈഖ. മകൾ: സുഹൈറ. മരുമകൻ: അൻസാർ (കൂടാളി). സഹോദരങ്ങൾ: അന്തുട്ടി മാഷ്, സുലൈമാൻ, സഫിയ, ഖദീജ, പരേതരായ മൊയ്തീൻ, സുബൈർ.