പുളിക്കൽ: മദീനത്തുൽ ഉലൂം അറബി കോളജ് മുൻ പ്രിൻസിപ്പലും പെരിയമ്പലം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റും പണ്ഡിതനുമായിരുന്ന ചൂരപ്പിലാക്കൽ സൈതലവി മദനി (സി.പി. മൗലവി -73) നിര്യാതനായി.
ഭാര്യ: ജമീല. മക്കൾ: നജീബ, ഹബീബ (എ.യു.പി.എസ് പാലത്തിങ്ങൽ), തസ്നീം, ലബീബ, ജുമാന. മരുമക്കൾ: അഷ്റഫ്, കമ്രാൻ, ജാഫർ, അസ്ലം, ഷംസാദ് (പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര).