തിരൂരങ്ങാടി: കുണ്ടൂർ അത്താണിക്കൽ സ്വദേശിയും നന്നമ്പ്ര പഞ്ചായത്ത് മുൻ അംഗവുമായ മുണ്ടഞ്ചേരി വൽസന്റെ ഭാര്യ കണ്ണത്തോടി ജിഷ ടീച്ചർ (43) നിര്യാതയായി.
ചെറുമുക്ക് ജി.എം.എൽ.പി സ്കൂളിൽ 17 വർഷമായി അധ്യാപികയാണ്. കെ.എസ്.ടി.യു താനൂർ സബ് ജില്ല സെക്രട്ടറിയാണ്. മക്കൾ: ആദിത്യൻ, ആരാധ്യ. സഹോദരങ്ങൾ: ജിബി, ജിജി, നിഷ.