നീലേശ്വരം: നൈജീരിയയില്‍ ഹെഡ് ഓഫ് ദി ചാന്‍സലറായി വിരമിച്ച മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പുള്ളുവന്‍തിഡില്‍ വീട്ടിലെ പി. ബാലരാജന്‍ (84) അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയില്‍ നിര്യാതനായി. ഇന്ത്യന്‍ വിദേശകാര്യ സര്‍വിസിലെ ഡിപ്ലോമാറ്റായി പാക്കിസ്താന്, ചിലി, ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. പിന്നീട് കുടുംബസമേതം വാഷിങ്ടണ്‍ ഡി.സിയില്‍ താമസമാക്കി. ഭാര്യ: മീര (യു.എസ്). മക്കള്‍: അമൃത (ലോ ഇമിഗ്രേഷന്‍, യു.എസ്), കവിത (സീനിയര്‍ മാനേജര്‍, പ്രൊഡക്ടിവിറ്റി സൊല്യൂഷന് ഗ്ലോബല്‍ കമ്യൂണിറ്റി, യു.എസ്), തുഷാര്‍ (ഐ.ടി പ്രോഗ്രാമര്‍ ഇന്‍ യൂനിവേഴ്സിറ്റി ഓഫ് മെരിലാന്‍ഡ്, യു.എസ്). സഹോദരങ്ങള്‍: പരേതരായ പി.കെ. കുഞ്ഞിക്കണ്ണന് (റിട്ട.സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി), പി. കാര്‍ത്യായനി (തൈക്കടപ്പുറം).