ഇരിക്കൂർ: ശ്രീകണ്ഠപുരത്തെ ആദ്യകാല വ്യാപാരിയും പ്രവാസി ലീഗ് ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ മിൻഹാജ് മഹലിൽ സി.സി. മായൻ ഹാജി (64) നിര്യാതനായി.
ഇരിക്കൂർ ദാറുൽ ഫത്തഹ് സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റും മുസ്ലിം ജമാ അത്ത് കമ്മിറ്റി ഭാരവാഹിയുമാണ്. പരേതനായ മുക്രിന്റകത്ത് അബൂബക്കർ ഹാജിയുടെയും ചേക്കിന്റകത്ത് ഹലീമ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: വളപ്പിനകത്ത് ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മിൻഹാജ് (സൗദി), ബുഷ്റ, സുഹാന, ജാസ്മിന, ഹലീമ, ബഷിയ.
മരുമക്കൾ: അമീറ (ചൂളിയാട്), മഹറൂഫ് (ഗാലക്സി, ഇരിക്കൂർ), ഫഹദ് (ലെക്സി സൈക്കിൾസ്, ഇരിക്കൂർ), മിദ്ലാജ് (ഒലിവ് സൂപ്പർ മാർക്കറ്റ്, പെരുവളത്തുപറമ്പ്), അൻവർ (വി.എച്ച് സൂപ്പർ മാർക്കറ്റ്, ആയിപ്പുഴ), സഫീർ കീത്തടത്ത് (ഒമാൻ). സഹോദരങ്ങൾ: ഈസ ഹാജി, ഖദീജ (ഇരുവരും പെടയങ്ങോട്), സുഹറ (ആയിപ്പുഴ), ജമീല (കൂരാരി), റാബിയ (പട്ടുവം).