മയ്യിൽ: കുണ്ടുംകര ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (54) നിര്യാതനായി. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കീഴ്ശാന്തിയും മയ്യിൽ ശ്രീഗണേഷ് പൂജാസ്റ്റോർ ഉടമയുമാണ്. പരേതനായ കുണ്ടുംകര ഇല്ലത്ത് കുഞ്ഞികൃഷ്ണൻ നമ്പൂതിരിയുടെയും പരേതയായ മാക്കന്തേരി ഇല്ലത്ത് സാവിത്രി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: മുല്ലപ്പള്ളി ഇല്ലത്ത് സിന്ധു അന്തർജനം. മകൾ: അശ്വതി. മരുമകൻ: വാകയാട് ഇല്ലത്ത് യദു കൃഷ്ണൻ (നഴ്സിങ് ഓഫിസർ, ഗവ. ജനറൽ ആശുപത്രി തലശ്ശേരി). സഹോദരങ്ങൾ: തങ്കമണി (ആലഞ്ചേരി ഇല്ലം, ഗുരുവായൂർ), മഞ്ജുള (മംഗലപ്പള്ളി ഇല്ലം, ചേമഞ്ചേരി), പരേതനായ നാരായണൻ നമ്പൂതിരി. ഞായറായഴ്ച രാവിലെ 9 മുതൽ മയ്യിൽ കുണിക്യാം പറമ്പിലുള്ള വീട്ടിൽ പൊതുദർശനം. തുടർന്ന് 12ന് കടൂറിലെ തറവാട് ശ്മശാനത്തിൽ സംസ്കാരം.