കൂത്തുപറമ്പ്: കോട്ടയം മലബാർ തൃക്കൈകുന്ന് മഹാക്ഷേത്രത്തിന് സമീപം രമ്യ ഹൗസിൽ റിട്ട. പോസ്റ്റ് മിസ്ട്രെസ് എം.പി. രമ (87) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ.വി. ഗോവിന്ദൻ (റിട്ട. പി.ഡബ്ല്യു.ഡി വർക്ക് സൂപ്രണ്ട്). മക്കൾ: എം.കെ. ശ്രീജിത്ത് (റിട്ട. ഗവ. അഡീഷനൽ സെക്രട്ടറി, മുൻ ജില്ല പഞ്ചായത്ത് സെക്രട്ടറി), നവജിത്ത് (കൂത്തുപറമ്പ്), സ്വപ്ന, സൗമ്യ (അധ്യാപിക, ജി.എച്ച്.എസ്.എസ് കൂത്തുപറമ്പ്). മരുമക്കൾ: ഒ.സി. രാജൻ (റിട്ട. അസി. ടൗൺ പ്ലാനർ കണ്ണൂർ), പ്രദീപ് കുമാർ (റിട്ട. അസി. എൻജിനീയർ, ഇറിഗേഷൻ ഹൈഡ്രോളജി), സുരേഖ (ആർട്ടിസ്റ്റ്), ഷീബ.
സഹോദരങ്ങൾ: പത്മാവതി (റിട്ട. അധ്യാപിക, ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ), എം.പി. രമണൻ (റിട്ട. ഡെപ്യൂട്ടി ടൗൺ പ്ലാനർ പാലക്കാട്), യമുന (ചെന്നൈ), സുഗുണ (റിട്ട. അക്കൗണ്ട്സ് അസിസ്റ്റന്റ് ഹാൻവീവ്, കണ്ണൂർ), സചീദേവി.