പെരിങ്ങോം: ഓലയമ്പാടി ചട്ട്യോൾ നവപ്രഭ ഗ്രൗണ്ടിനു സമീപത്തെ അടിയാപ്രത്ത് സുകുമാരൻ (74) നിര്യാതനായി. പരേതരായ ചാലിൽ കുഞ്ഞമ്പുവിന്റെയും (കെ.പി.ആർ) അടിയാപ്രത്ത് കല്യാണിയുടെയും മകനാണ്. ഭാര്യ: ഇരിങ്ങക്കാരത്തി ലക്ഷ്മി. മക്കൾ: ഗീത (ചൂരൽ), ഐ. അഭിലാഷ് (ഫാക്കൽറ്റി മെംബർ കണ്ണൂർ ഐ.സി.എം), ഐ. അനീഷ് (ചട്ട്യോൾ). മരുമക്കൾ: ടി.വി. നളിനാക്ഷൻ, സൗമ്യ അഭിലാഷ് (എച്ച്.ആർ മാനേജർ അനാമയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, പയ്യന്നൂർ). സഹോദരങ്ങൾ: കാർത്യായനി (കാങ്കോൽ), പത്മനാഭൻ (ഏഴിലോട്), ദേവകി (അരവഞ്ചാൽ), യശോദ (പുല്ലുപാറ), സുശീല (ചൂരൽ), പരേതരായ തമ്പായി, ദാമോദരൻ, വിജയൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ചട്ട്യോൾ സമുദായ ശ്മശാനത്തിൽ.