കണ്ണൂർ: മുസ്ലിം ലീഗ് മുൻ ജില്ല വൈസ് പ്രസിഡന്റും കർഷകനുമായ കടാങ്കോട്ടെ കെ. കുഞ്ഞിമാമു മാസ്റ്റർ (88) നിര്യാതനായി. സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി, ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എടക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗിന്റെ ദീർഘകാല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ചേലോറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കടാങ്കോട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, സെക്രട്ടറി, ചേലോറ പഞ്ചായത്ത് മെംബർ, കാട്ടാമ്പള്ളി നെൽകൃഷി സംരക്ഷണ സമിതി ചെയർമാൻ-കൺവീനർ, ജില്ല കാർഷിക വികസന സമിതി അംഗം, ജില്ല ലാൻഡ് ട്രൈബ്യൂണൽ കമ്മിറ്റി അംഗം, കടാങ്കോട് ജമാഅത്ത് കമ്മിറ്റി അംഗം, എളയാവൂർ സി.എച്ച്.എം സ്കൂൾ പി.ടി.എ പ്രസിഡന്റ്, വാരം മാപ്പിള എല്‍.പി സ്കൂൾ അധ്യാപകൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ മാടക്കണ്ടി മൂസയുടെയും കേളോത്ത് കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യമാർ: എം. ആസിയ, എം.പി സുബൈദ. മക്കൾ: ഷംസുദ്ദീൻ, മർജാന, അബ്ദുറഷീദ്, ഗഫൂർ, അഷറഫ് മാസ്റ്റർ, നിസാർ, അഫ്സത്ത്, മുനീറ, മുഹമ്മദലി, പരേതരായ ശിഹാബ്, നദീറ. മരുമക്കൾ: അബ്ദുൽ സിയാദ്, മൊയ്തീൻ, മഹമൂദ്, റിയാസ്, നസീമ, താഹിറ, ഷബീന, ഷബാന, പി. സമീറ, റൻസീറ, ടി.കെ. സമീറ.