താണ: പരേതനായ മഠത്തിൽ ഹമീദിന്റെയും വട്ടക്കണ്ടി ആയിഷാബിയുടെയും മകൻ വട്ടക്കണ്ടി മഹറൂഫ് (51) നിര്യാതനായി. താണ സ്വദേശിയും കണ്ണൂർ കോർപറേഷൻ ഡ്രൈവറുമായിരുന്നു. മുസ്ലിം ലീഗ് ആനയിടുക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി, റിലീഫ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: വി.കെ. റഫീഖ്, റഊഫ്, റാസിഖ്, ഖൈറുന്നിസ, സാഹിദ, പരേതയായ നസീറ.